കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ ഓസോൺ വാരാഘോഷം നടത്തി.ഉപജില്ല തലത്തിൽ നടത്തിയ ക്വിസ്, ഉപന്യാസ മത്സരത്തിൽ KNUP ഒന്നാം സ്ഥാനം നേടി.
ഓസോൺ ബോധവൽകരണ സെമിനാർ ചൊക്ലി ഉപജില്ല ഓഫിസർ ശ്രീ.ശ്രീവത്സൻ ഉൽഘാടനം ചെയ്തു, സി.പി ഹരീന്ദ്രൻ മാസ്റ്റർ ബോധവൽകരണ ക്ലാസ് നടത്തി.തൃപ്തി വിജയകുമാർ, ബേബി വിനോദിനി ടീച്ചർ, എൻ.സി.ആർ സുധാകരൻ മാസ്റ്റർ 1 എ എം രാജേഷ് മാസ്റ്റർ , ജാഫർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രിയപ്പെട്ടവരെ ,
കരിയാട് നമ്പ്യാർസ് യു പി സ്കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി സം പൂർണ വിദ്യാർത്ഥി സംഗമം ജനവരി 1 2017 ന് സ്ക്കൂളിൽ .... മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെ യു സാനിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു ....
പൂർവ്വ വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനായി താഴെ പറയുന്ന ലിങ്ക് fill ചെയ്ത് Submit ചെയ്യുക.,,,,
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ സസ്യ തോട്ടത്തിന്റെ ഉൽഘാടനം പ്രധാന ധ്യാപിക്ക ശ്രീമതി ബേബി വിനോദിനി നിർവ്വഹിച്ചു. പച്ചക്കറിവിത്ത് വിതരണം ഉഷാകുമാരി ടീച്ചർ നിർവ്വഹിച്ചു
രാമായണ പ്രശ്നോത്തരം LP , UP വിഭാഗം നടത്തി. 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മോഹ നൻ മാസ്റ്റർ നേത്രത്വം നൽകി.
സ്കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജസംരക്ഷണ സന്ദേശറാലി നടത്തി. 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു, റാലി പ്രധാനധ്യാപിക ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉൽഘാടനം ചെയ്തു. എനർജി ക്ലബ്ബ് കൺവീനർ തൃപ്തി വിജയ് മാർ,സബിത സന്തോഷ്, ജാഫർ, വിവേക്, അർജുൻ, പ്രമോദ് എന്നിവർ നേ തൃത്വം നൽകി
Energy Club formed in Kariyad Nambiar UP School . HM Smt. Baby Vinodini inaugurated and science teachers Thripthi Vijayakumar, Jothilakshmi,K Ushadevi were present in the function.
Purposes
സ്കൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്ര പ്രദർശനവും ,വീഡിയോ പ്രദർശനവു നടത്തി, തുടർന്ന് LP, U P വിഭാഗങ്ങളിൽ ചാന്ദ്രദിന ക്വിസ് നടത്തി.അധ്യാപികമാരായ ജ്യോതി ലക്ഷ്മി, ഉഷ ദേവി എന്നിവർ നേതൃത്യം നൽകി.
ചാന്ദ്രദിന ചിത്ര പ്രദർശനം
സ്കുൾ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വേദവ്യാസ ജയന്തി ഗുരു
പൂർണിമ ദിനമായി ആഘോഷിച്ചു. പ്രധാനധ്യപക ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്കൃത ധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അധ്യാപകരായ ജിതിൻ, വിവേക്, അർജ്ജുൻ, പ്രമോദ് എന്നിവർ സംസാരിച്ചു.
കരിയാട് നമ്പ്യാർ സ് യു പി സ്കൂൾ സംസ്കൃതഠ കൗൺസിൽ H M ശ്രീമതി ബേബി വിനോദിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.സംസ്കൃതം അധ്യാപകൻ ശ്രീ മോഹനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. അധ്യാപകരായ പ്രമോദ്, അർജ്ജുൻ , വിവേക്, ജി ധിൻ എന്നിവർ ആശംസ അർപ്പിച്ച് സം സംസാരിച്ചു.